ചിയാൻ വിക്രമിന്റെ ‘വീര ധീര സൂരൻ’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

ചിയാൻ വിക്രമിന്റെ ‘വീര ധീര സൂരൻ’ മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം’വീര ധീര സൂരൻ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ എന്റർടൈനർ ‘വീര ധീര സൂരൻ’, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്.

വീര ധീര സൂരന്റെ ചിത്രീകരണം പൂർത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വീര ധീര സൂരനിലെ റിലീസായ ‘കല്ലൂരം’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിങ് ആണ്.

ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. തിയേറ്ററുകളിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.