വി​സ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തി​യ പി​ഴ​ക​ൾ ഏ​ർ​പ്പെ​ടു​ത്താനൊരുങ്ങി കുവൈറ്റ്

വി​സ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തി​യ പി​ഴ​ക​ൾ ഏ​ർ​പ്പെ​ടു​ത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ജ​നു​വ​രി അ​ഞ്ച് മു​ത​ൽ വി​സ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പു​തി​യ പി​ഴ​ക​ൾ ഏ​ർ​പ്പെ​ടു​ത്തും. താ​മ​സ നി​യ​മ​ലം​ഘ​ക​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ത​ങ്ങു​ന്ന​വ​ർ​ക്കും ക​ന​ത്ത പി​ഴ​ ഏർപ്പെടുത്തുമെന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെത്തി താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും രാ​ജ്യ​ത്ത് തു​ട​ർ​ന്നാ​ൽ പ്രതി​ദി​നം 10 ദി​നാ​ർ ഈ​ടാ​ക്കു​മെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റ​സി​ഡ​ൻ​സി കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും രാ​ജ്യം വി​ടാ​തെ തു​ട​രു​ന്ന​വ​ർ​ക്കും പു​തി​യ പിഴ ബാ​ധ​ക​മാ​ണ്. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന പ​ര​മാ​വ​ധി പി​ഴ​യാ​യ 600 ദി​നാ​റി​ൽ നി​ന്ന് ഗ​ണ്യ​മാ​യ വ​ർ​ധ​ന പു​തി​യ പി​ഴ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പു​തു​ക്കി​യ പി​ഴ പ്ര​കാ​രം നി​യ​മം ലം​ഘി​ച്ച റ​സി​ഡ​ൻ​സി ഉ​ട​മ​ക​ൾ​ക്ക് പ​ര​മാ​വ​ധി 1200 ദി​നാ​റും സ​ന്ദ​ർ​ശ​ക​ർ​ക്ക് 2,000 ദി​നാ​റും പി​ഴ ചു​മ​ത്തും. റസി​ഡ​ൻ​സി ച​ട്ട​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ലം​ഘ​ന​ങ്ങ​ൾ പരിഹരിക്കാനുമാ​ണ് പു​തു​ക്കി​യ പി​ഴ​ക​ൾ നടപ്പാക്കുന്നതുകൊണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.