പുതിയ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കാമ്രി പുറത്തിറക്കി ടൊയോട്ട;25 കിലോമീറ്റർ മൈലേജ്, പവർഫുൾ പെർഫോമെൻസ്
പുതിയ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം കാമ്രി പുറത്തിറക്കി ടൊയോട്ട
പവർഫുൾ പെർഫോമെൻസ്, മികവുറ്റ സ്റ്റൈൽ, സുരക്ഷ എന്നിവ സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് ആഡംബര സെഡാൻ അനുഭവം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ വാഹനമായ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് കാമ്രി പുറത്തിറക്കി ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ടൊയോട്ടയുടെ ഫിഫ്ത്ത് ജനറേഷൻ ഹൈബ്രിഡ് ടെക്നോളജിയും ഉയർന്ന ശേഷിയുള്ള ലിഥിയം – അയൺ ബാറ്ററിയും ചേർന്ന് ബെസ്റ്റ് ഇൻ ക്ലാസ് ഇന്ധനക്ഷമതയായ 25.49 കിലോമീറ്റർ/ലിറ്റർ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നു. നവീകരിച്ച 2.5 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിൻ പവറിന്റെയും സുഗമമായ ഡ്രൈവിങ്ങ് അനുഭവത്തിന്റെയും ഏറ്റവും മികച്ച സംയോജനമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
ഏറ്റവും പുതിയ ടൊയോട്ട സേഫ്റ്റി സെൻസ് 3.0 (ടിഎസ്എസ് 3.0), 9 എസ്ആർഎസ് എയർബാഗുകൾ (ഫ്രണ്ട് ഡ്രൈവറും പാസഞ്ചറും, ഫ്രണ്ട് സൈഡ്, റിയർ സൈഡ്, കർട്ടൻ ഷീൽഡ്, ഡ്രൈവറുടെ കാൽമുട്ടിന്റെ ഭാഗം), എന്നിവ ഡ്രൈവർക്കും സഹ യാത്രക്കാർക്കും പൂർണ സുരക്ഷ ഉറപ്പാക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ബംപറും ഉയർന്നതും വീതിയുള്ളതുമായ ലോവർ ഗ്രില്ലും ഒരു പുതിയ ബോൾഡ് ലുക്കാണ് വാഹനത്തിന് നൽകുന്നത്.