കേന്ദ്ര കഥാപാത്രമായി മീനാക്ഷി; 'സൂപ്പര്‍ ജിമ്നി' ട്രെയ്‍ലര്‍ എത്തി
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പർ ജിമ്നി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. മീനാക്ഷി നായികയാവുന്ന ചിത്രം ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദർശനത്തിനെത്തിക്കും. സീമ ജി നായർ, കുടശനാട് കനകം, ഡോ. രജിത്കുമാർ, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്‍മാന്‍, കലാഭാവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ്, ഉണ്ണികൃഷ്ണൻ, എൻ എം ബാദുഷ, പ്രിയങ്ക, ജോഷ്ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിയമ്മ, ബാലതാരങ്ങളായ ദേവനന്ദ, അൻസു മരിയ, തൻവി, അന്ന, ആര്യൻ, ആദിൽ, ചിത്തിര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ലഹരിയുടെ പിടിയിലായ കോളനിയെയും ഒരു ഗ്രാമത്തെയും രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയും അതിനെ തുടർന്നുണ്ടാകുന്ന നഷ്ടങ്ങളുടെയും വിജയങ്ങളുടെയും കഥയാണ് സൂപ്പർ ജിമ്നി പറയുന്നത്. വളരെ നാളുകൾക്ക് ശേഷം ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബ ബന്ധങ്ങളുടെ സ്നേഹനൊമ്പരങ്ങളും ചിരിയും ചിന്തയുമുള്ള സിനിമയാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ജി കെ നന്ദകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവരുടെ വരികൾക്ക് ഡോ. വി ബി ചന്ദ്രബാബു, പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കോവളം, മധു ബാലകൃഷണൻ, സുമേഷ് ഐയിരൂർ, ടെസ്റ്റിൻ ടോം എന്നിവരാണ് ഗായകർ, പശ്ചാത്തല സംഗീതം പ്രദീപ് ഇലന്തൂർ.
എഡിറ്റിംഗ് ജിതിൻ കുമ്പുക്കാട്ട്, കല ഷെറീഫ് ചാവക്കാട്, മേക്കപ്പ് ഷെമി, വസ്ത്രാലങ്കാരം ശ്രീലേഖ ത്വിഷി, സ്റ്റിൽസ് അജീഷ് അവണി, ആക്ഷൻ കോറിയോഗ്രാഫി ഡ്രാഗൺ ജിറോഷ്, ടൈറ്റിൽ മ്യൂസിക് വി ബി രാജേഷ്, സ്പ്രിംഗ് നൃത്ത സംവിധാനം, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, ജയരാജ്, വിഷ്ണു, ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ പ്രസാദ് മാവിനേത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിശ്വപ്രകാശ്, പിആർഒ എ എസ് ദിനേശ്.