സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ പുറപ്പെടുവിച്ച കരട് ഭേതഗതി പിന്‍വലിച്ച്‌ കേന്ദ്രം

സമൂഹമാധ്യമങ്ങള്‍ക്കു നിയന്ത്രണം പുറപ്പെടുവിച്ച കരട് ഭേതഗതി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച്‌ കേന്ദ്രം.

സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാന്‍ പുറപ്പെടുവിച്ച കരട് ഭേതഗതി പിന്‍വലിച്ച്‌ കേന്ദ്രം

സമൂഹമാധ്യമങ്ങള്‍ക്കു നിയന്ത്രണം പുറപ്പെടുവിച്ച കരട് ഭേതഗതി മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ച്‌ കേന്ദ്രം.

പൊതുജനാഭിപ്രായം തേടാനായി കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച കരടാണ് ഉച്ചയോടെ അപ്രത്യക്ഷമായത്. എന്നാല്‍ കരട് തയ്യാറാക്കുന്നതില്‍ വന്ന ഭാഷപരമായ പിഴവ്മൂലമാണ് പിന്‍വലിച്ചതെന്നും തിരുത്തിയ രേഖ അടുത്തയാഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ഐടി മന്ത്രാലയം അറിയിച്ചത്.

എന്നാല്‍ വ്യവസ്ഥകള്‍ വിവാദമുണ്ടാക്കുമെന്ന ആശങ്കയിലാണു പിന്‍വലിച്ചതെന്നും ആക്ഷേപമുണ്ട്. ആധാറിന്റെ പകര്‍പ്പ് പങ്കുവയ്ക്കരുതെന്നു ചൂണ്ടിക്കാട്ടി യുഐഡിഎഐ (ആധാര്‍ അതോറിറ്റി) ബെംഗളൂരു ഓഫിസ് മേയ് 27ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഐടി മന്ത്രാലയം മൂന്നാം ദിവസം പിന്‍വലിച്ചിരുന്നു. തെറ്റിദ്ധാരണയുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍വലിക്കല്‍.

നീക്കം ചെയ്ത കരടിലെ വ്യവസ്ഥ ഇങ്ങനെ ആയിരുന്നു. ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളുടെ പരാതിപരിഹാര ഓഫിസര്‍മാര്‍ എടുക്കുന്ന തീരുമാനത്തില്‍ തൃപ്തരല്ലാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന പരാതിപരിഹാര അപ്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാമെന്നായിരുന്നു പ്രധാന വ്യവസ്ഥ. അപ്പീലുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിനു പകരം പുതിയ സംവിധാനം ഉപയോഗിക്കാം. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ ഉള്ളടക്കം സംബന്ധിച്ച പരാതികളില്‍ സമൂഹമാധ്യമ കമ്ബനികള്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അപ്‌ലറ്റ് കമ്മിറ്റിക്കു മാറ്റാം.

പരാതികളിന്മേല്‍ സമൂഹമാധ്യമ കമ്ബനിയുടെ തീരുമാനം വന്നു 30 ദിവസത്തിനുള്ളില്‍ അപ്‌ലറ്റ് കമ്മിറ്റിയെ സമീപിക്കാം. ഇത് 30 ദിവസത്തിനകം തീര്‍പ്പാക്കണമെന്നുമാണ് കരടിലെ വ്യവസ്ഥ കമ്ബനികളുടെ പരാതിപരിഹാര ഓഫിസര്‍ അല്ല അന്തിമ സംവിധാനമെന്ന സന്ദേശം കൂടിയാണു കേന്ദ്രം നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റി വരുന്നത് സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു ഭീഷണിയാകുമെന്ന വിമര്‍ശനമുണ്ട്.