മലയാളികളും കാത്തിരിക്കുന്ന നാല് തമിഴ് ചിത്രങ്ങള്‍
തമിഴകത്തിന് വൻ പ്രതീക്ഷയുള്ള ചിത്രങ്ങള്‍.
മലയാളികളും കാത്തിരിക്കുന്നതാണ് തമിഴ് സിനിമകള്‍. 2024 മലയാളത്തെ അപേക്ഷിച്ച് നല്ല വര്‍ഷമായിരുന്നില്ല തമിഴകത്തിന്. 2025ല്‍ മികച്ച തമിഴ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ജനുവരിയില്‍ മലയാളികളും കാത്തിരിക്കുന്ന സിനിമകള്‍ ഏതൊക്കെ എന്നു നോക്കാം.
വിഡാമുയര്‍ച്ചി
അജിത്ത് കുമാര്‍ നായകനായി ഒരു വര്‍ഷമായി റിലീസുണ്ടായിട്ടില്ല. മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിഡാമുയര്‍ച്ചി ആണ്. മഗിഴ് തിരുമേനിയാണ് അജിത്ത് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജിത് കുമാറിന്റെ നായിക തൃഷയാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. റേസിംഗിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും നടൻ അജിത് കുമാറിന്റെ വിഡാമുയര്‍ച്ചി. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.
ഗുഡ് ബാഡ് അംഗ്ലി
അജിത് കുമാര്‍ നായകനായ മറ്റൊരു ചിത്രവും ജനുവരിയില്‍ റിലീസ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗുഡ് ബാഡ് അഗ്ലിയാണ് അത്. കേരളത്തിലും ഹിറ്റായ മാര്‍ക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അംഗ്ലി ഒരുക്കുന്നത്. ജനുവരിയില്‍ പൊങ്കലിന് റിലീസാകുമെന്നാണ് പ്രതീക്ഷ.
വനാങ്കൻ
സംവിധായകൻ ബാലയുടെ വനാങ്കൻ എന്ന സിനിമയും ജനുവരിയില്‍ റിലീസുണ്ട്. അരുണ്‍ വിജ്‍യാണ് നായികയായി എത്തുക. മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരനായ ഒരു താരമായ സൂര്യയുടേതായി നേരത്തെ പ്രഖ്യാപിച്ചതായിരുന്നു വനാങ്കൻ. എന്നാല്‍ പിന്നീട് സൂര്യ പിൻമാറുകയായിരുന്നു.
വീര ധീര സൂരൻ
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് വീര ധീര സൂരൻ. എസ് യു അരുണ്‍ കുമാറാണ് സംവിധാനം നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ നായിക ദുഷറ വിജയൻ ആണ്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.. സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക.