മദ്യപിക്കാൻ പണം നൽകിയില്ല, കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു

കൊല്ലം തേവലക്കരയിലാണ് സംഭവം.

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച് മകൻ. കൊല്ലം തേവലക്കരയിലാണ് സംഭവം. ​ഗുരുതരമായി പരുക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു..

2 വയസുള്ള കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരു \ക്കേറ്റു. മകൻ മനു മോഹനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തു. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തിൽ മുറിവേറ്റു. ​മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മനുമോഹൻ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടിൽ പൊലീസെത്തി പല തർക്കങ്ങളും പരി​ഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തർക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തിൽ കലാശിക്കുകയും ചെയ്തത്.