‘അടുത്ത പടം കോടികൾ വാരട്ടെ’ ബേസിലിന് ആശംസകളുമായി ടൊവിനോ

‘അടുത്ത പടം കോടികൾ വാരട്ടെ’ ബേസിലിന് ആശംസകളുമായി ടൊവിനോ

ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പൊൻമാൻ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ പൊൻമാന്റെ വിജയത്തിൽ ബേസിൽ ജോസഫിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. [Tovino wishes Basil]

‘പൊൻമാന്റെ വിജയത്തിൽ ആശംസകൾ നേരുന്നു ,ഭാവിയിൽ ഇനിയും ഇത്തരം വിജയങ്ങൾ ഉണ്ടാകട്ടെ. നിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ. കോടികൾ വാരട്ടെ’ എന്നായിരുന്നു ടോവിനോ കുറിച്ചത്.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫും ലിജോമോൾ ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ എത്തുമ്പോൾ സ്റ്റെഫിയായി ലിജോമോൾ ജോസ് എത്തുന്നു.’ന്നാ താൻ കേസ് കൊട്’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവർത്തിച്ച ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.