യുദ്ധം നൂറാം നാളില്‍ ; യുക്രയ്‌ന്റെ അഞ്ചിലൊന്നും പിടിച്ച്‌ റഷ്യ

യുക്രയ്നിലെ പ്രത്യേക സൈനിക നടപടിക്ക് വെള്ളിയാഴ്ച 100 ദിവസം തികയുമ്ബോള്‍ രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈയ്യടക്കി റഷ്യ

യുദ്ധം നൂറാം നാളില്‍ ; യുക്രയ്‌ന്റെ അഞ്ചിലൊന്നും പിടിച്ച്‌ റഷ്യ

യുക്രയ്നിലെ പ്രത്യേക സൈനിക നടപടിക്ക് വെള്ളിയാഴ്ച 100 ദിവസം തികയുമ്ബോള്‍ രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗം കൈയ്യടക്കി റഷ്യ.ഡോണ്‍ബാസ് മേഖല പൂര്‍ണമായും റഷ്യന്‍ നിയന്ത്രണത്തില്‍.

ഇവിടത്തെ തന്ത്രപ്രധാന നഗരവും വ്യവസായകേന്ദ്രവുമായ സെവെറോഡോനറ്റ്‌സ്‌കിലെ ഉക്രയ്നിന്റെ അവസാന ചെറുത്തുനില്‍പ്പും റഷ്യ വിഫലമാക്കി. നഗരത്തിന്റെ 80 ശതമാനം നിയന്ത്രണവും ഇപ്പോള്‍ റഷ്യക്കാണ്. പടിഞ്ഞാറന്‍ ഉക്രയ്നിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചു.

ലിവീവില്‍ മിസൈല്‍ ആക്രമണത്തില്‍ ബെസ്‌കിഡി ഭൂഗര്‍ഭ റെയില്‍പ്പാത തകര്‍ത്തു. ഉക്രയ്ന് യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള സഹായം ഇതുവഴിയാണ് ലഭിക്കുന്നത്. ഇത് തടയാനാണ് ആക്രമണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ഏറ്റുമുട്ടല്‍ നടക്കുന്ന കിഴക്കന്‍ ഉക്രയ്ന്‍ മേഖലകളില്‍ ദിവസവും നൂറോളം ഉക്രയ്ന്‍ സൈനികര്‍ മരിക്കുന്നതായി പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യ രണ്ടു ലക്ഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതായും സെലന്‍സ്‌കി ആരോപിച്ചു. 16 ലക്ഷത്തോളംപേര്‍ ഉക്രയ്നില്‍നിന്ന് റഷ്യയിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ, അമേരിക്കയ്ക്ക് പുറമേ ജര്‍മനിയും ഉക്രയ്ന് ആയുധം നല്‍കാന്‍ തീരുമാനിച്ചു. അത്യാധുനിക മിസൈലുകളും റഡാര്‍ സംവിധാനങ്ങളും നല്‍കുമെന്ന് ജര്‍മനി ബുധനാഴ്ച പറഞ്ഞു. ഓയില്‍ ഉല്‍പ്പാദന കരാറില്‍നിന്നും റഷ്യയെ പുറത്താക്കാന്‍ ഓയില്‍ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.