ആര്‍.എസ്.എസ് ശക്തികേന്ദ്രങ്ങളടക്കം പിടിച്ചെടുക്കും'; കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കുമെന്ന് ഡി.കെ ശിവകുമാര്‍

ന്യൂഡല്‍ഹി: കർണാടകയില്‍ കോണ്‍ഗ്രസ് തകർന്നടിയുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ.

28 സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

136 സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ പറഞ്ഞത്. അത് യാഥാർഥ്യമായി. കോണ്‍ഗ്രസ് ആഭ്യന്തര സർവേ നടത്തിയിട്ടുണ്ട്. രണ്ടക്ക സംഖ്യയിലുള്ള സീറ്റുകള്‍ ഇത്തവണ നേടും. ആർ.എസ്.എസ് ശക്തികേന്ദ്രമായ ധാർവാഡിലും ദക്ഷിണ കന്നഡയിലുമടക്കം കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവർത്തകർ നല്‍കിയ റിപ്പോർട്ട് എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയില്‍ ബി.ജെ.പി 25 സീറ്റ് വരെ നേടുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.

  • ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
  • ഇന്ത്യ ടി.വി- സി.എന്‍.എക്‌സ്: എന്‍.ഡി.എ(19-25), കോണ്‍ഗ്രസ് (4-8)
  • ജന്‍കി ബാത്ത്: എന്‍.ഡി.എ(21-23), കോണ്‍ഗ്രസ്(5-7)
  • റിപ്പബ്ലിക്- പി മാര്‍ക്: എന്‍.ഡി.എ(22), കോണ്‍ഗ്രസ്(6)
  • എ.ബി.പി- സി വോട്ടര്‍: എന്‍.ഡി.എ(23-25), കോണ്‍ഗ്രസ്(3-5)
  • ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്‌സ്: എന്‍.ഡി.എ(23), കോണ്‍ഗ്രസ്(5)