യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികൾ.
അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു
തിരുവനന്തപുരം പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ലത്തീന് അതിരൂപതാ ആര്‍ച്ച് ബിഷ്പ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. കോട്ടയം പഴസ സെമിനാരിൽ ഓർത്തഡോക്സ് സഭയുടെ പരാമധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. കൊച്ചി കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ‍്രലില്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും മലങ്കര മെത്രാപ്പൊലീത്തയും നിയുക്ത സഭാധ്യക്ഷനുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികനായി. എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ മലങ്കര കാത്തോലിക്കാ സഭ മേജര് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വം. കോഴിക്കോട് താമരശ്ശേരിയിൽ മേരി മാതാ കത്തീഡ്രലിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയലിന്‍റെ നേതൃത്വത്തിലായിരുന്നു തിരുപ്പിറവി ശുശ്രൂഷ.