അല്ലു അർജുന്‍റെ വീടിന് നേരെ കല്ലേറ്; സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ് ചെയ്തു
അല്ലു അർജുന്‍റെ ജൂബിലി ഹിൽസിലെ വീടിന് നേരെ കല്ലേറ്.
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ജൂബിലി ഹിൽസിലെ വീടി
നേരെ കല്ലേറ്. പുഷ്പ 2 സിനിമ പ്രചാരണപരിപാടിക്കിടെ തിരക്കിൽപെട്ട് മരിച്ച
സ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വീടിന് മുന്നിൽ പ്രതിഷേധിച്ചവരാണ്
കല്ലെറിഞ്ഞതെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കി.