അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ ”കൊടൂര വില്ലന്‍” മാര്‍ക്കോയിലൂടെ പുത്തൻ താരോദയം!

അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ

തിലകൻ കുടുംബത്തിൽനിന്ന് ഒരാൾകൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് താരം.

ശബ്ദത്തിന്റെ കാര്യത്തിലും അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്.മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണെന്ന് അഭിമന്യു പറയുന്നു.