Union Budget 2025: വനിതാ സംരംഭകര്‍ക്ക് രണ്ട് കോടി വരെ വായ്പ
2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കുമെന്നും പ്രഖ്യപനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൂടാതെ ആദ്യമായി 5 ലക്ഷം സ്ത്രീകള്‍, പട്ടികജാതി (എസ് സി) പട്ടികവര്‍ഗ്ഗ(എസ്ടി) സംരംഭകര്‍ക്കായി സര്‍ക്കാര്‍ രണ്ട് കോടി രൂപ ടേം ലോണ്‍ ആരംഭിക്കും.
ആദ്യമായി മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയോ പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനായി ക്രെഡിറ്റ് ബൂസ്റ്റ് പ്രഖ്യാപിച്ചു. സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന കാര്യക്ഷമത, സാങ്കേതിക നവീകരണം മൂലധനത്തിലേക്കുളള മികച്ച പ്രവേശനം എന്നിവ നേടാന്‍ സഹായിക്കുന്നതിന് എല്ലാ മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും വര്‍ഗ്ഗീകരണത്തിനായുള്ള നിക്ഷേപ വിറ്റുവരവ് പരിധികള്‍ യഥാക്രമം 2.5 ഉം 2 ഉം ആയി ഉയര്‍ത്തും.
ചെറുകിട സംരംഭങ്ങള്‍ക്കുളള ക്രെഡിറ്റ് ഗ്യാരണ്ടി പരിരക്ഷ നിലവിലുളള 5 കോടിയില്‍നിന്ന് 10 കോടിയാക്കി മെച്ചപ്പടുത്തും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ അധിക വായ്പ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി, ക്രൈഡിറ്റ് ഗ്യാരന്റി കവര്‍, നിലവിലെ 10 കോടിയില്‍ നിന്ന് 20 കോടി രൂപയാക്കി ഉയര്‍ത്തും. നിലവില്‍ 7.5 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കോടിയിലധികം രജിസ്റ്റര്‍ ചെയ്ത മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ 36 ശതമാനം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയെ ഒരു ആഗോള ഉത്പാദനമായി ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയുടെ കയറ്റുമതിയുടെ 45 ശതമാനത്തിനും ഉത്തരവാദി മൈക്രോ ചെറുകിട ഇടത്തരം സംരംഭങ്ങളാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൂടാതെ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൈക്രോ എന്റര്‍പ്രൈസസുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകളും സര്‍ക്കാര്‍ അവതരിപ്പിക്കും, അഞ്ച് ലക്ഷം രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് പരിധി. ആദ്യവര്‍ഷം 10 ലക്ഷം കാര്‍ഡെങ്കിലും വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.