കോട്ടൂർ നൂറുൽ ഹുദാ മദ്രസ; വിദാഅ് 2025
കോട്ടൂർ നൂറുൽ ഹുദാ മദ്രസയുടെ വാര്ഷികത്തോടനുബന്ധിച് 2/2/2025- ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയാക്കലും മദ്രസ്സ എക്സിബിഷനും സംഘടിപ്പിച്ചു. മദ്രസ്സ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെയും ചരിത്രപരമായ വസ്തുതകളെയും മുൻനിർത്തിയുള്ള എക്സിബിഷൻ ആയിരുന്നു നടന്നത്. ഇത് കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിനും മതബോധം വളർത്താനും ഏറെ ഉപകരിക്കുന്ന ഒന്നായിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോത്സാഹനം എന്നനിലയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടാതെ ഈ വർഷത്തെ മികച്ച ഹാജർ നേടിയവർക്കുള്ള സമ്മാനദാനവും നടത്തി.
കുട്ടികളിൽ മതാനുഷ്ഠാനങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി റമളാൻ മാസത്തിൽ അവർ ചെയുന്ന കാര്യങ്ങൾ രേഖപെടുത്തുന്നതിനായി 'റമളാൻ ഡയറി ' എന്ന പദ്ധതി ചീഫ് ഇമാം നൗഷാദ് ബാഖവി ഉസ്താദ് നടപ്പിലാക്കി. ജമാഅത്ത് പ്രസിഡന്റ മസൂദ് അവർകളുടെ നേതൃത്വത്തിൽകൂടിയ യോഗത്തിൽ അസ്ഹറുദ്ധീൻ സ്വാഗതവും ചീഫ് ഇമാം നൗഷാദ് ബാഖവി ഉദ്ഘാടനവും നടത്തി. സദസ്സിൽ ത്വാഹ മൗലവി, സൽമാൻ മന്നാനി, ജമാഅത്ത് അംഗങ്ങൾ എന്നിവർ കുട്ടികൾക്ക് വേണ്ട ഉപദേശങ്ങൾ നൽകി. സദസിൽ ജമാഅത്ത് ഭാരവാഹികൾ ആയ അൻസറുദ്ദീൻ, നൗഷാദ്, സൈൻലാബ്ദീൻ, നുജുമുദ്ദിൻ, ഷഫീഖ് എന്നിവർ പങ്കെടുത്തു ഈ യോഗത്തിൽ രക്ഷാകർത്താക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.