വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ

രണ്ട് പ്രവാസികളെ ഒമാനില്‍ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട്  ഒമാനിൽ രണ്ട് പ്രവാസികൾ പൊലീസ് പിടിയിൽ.
രണ്ടു ഏഷ്യൻ  പൗരന്മാരെയാണ്  റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് അറസ്റ്റ് ചെയ്തത്.

വൻ തോതിൽ ഹെറോയിനും, 29,000-ലധികം സൈക്കോട്രോപിക് ഗുളികകളും കൈവശം വച്ചതിനായിരുന്നു ഇരുവരെയും റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു