70 വര്‍ഷത്തിനിടെ ആദ്യം; ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സണ്‍

ലോര്‍ഡ്സ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ആദ്യ ഓവര്‍ എറിഞ്ഞതോടെ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി

70 വര്‍ഷത്തിനിടെ ആദ്യം; ചരിത്രനേട്ടവുമായി ആന്‍ഡേഴ്‌സണ്‍

ലോര്‍ഡ്സ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ആദ്യ ഓവര്‍ എറിഞ്ഞതോടെ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ 70 വര്‍ഷത്തിനിടെ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് 39കാരനായ ആന്‍ഡേഴ്സണ്‍ ഇന്നലെ സ്വന്തമാക്കിയത്.

ഇന്ത്യന്‍ താരാം ലാലാ അമര്‍നാഥിന്‍റെ റെക്കോര്‍ഡാണ് ആന്‍ഡേഴ്സണ്‍ ഇന്നലെ മറികടന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് നായകനായ അമര്‍നാഥ് 1952ല്‍ 41-ാം വയസിലാണ് ഇന്ത്യക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ 66 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി ആന്‍ഡേഴ്സണ്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തിരുന്നു. ടോം ലാഥം, വില്‍ യങ്, കെയ്ല്‍ ജയ്മിസണ്‍, ടിം സൗത്തി എന്നിവരാണ് ഇന്നലെ ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ മുട്ടുമടക്കിയത്.

ജോ റൂട്ട് നായകനായിരുന്ന കാലത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്ബരക്കുള്ള ടീമില്‍ നിന്ന് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ റൂട്ടിന് പകരം ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായതോടെ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം ജെയിംസ് ആന്‍ഡേഴ്സണും ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ജോ റൂട്ട് തന്നെ ടീമില്‍ നിന്നൊഴിവാക്കിയതുകൊണ്ട് അദ്ദേഹവുമായുള്ള ബന്ധത്തിന് ഉലച്ചില്‍ വന്നിട്ടില്ലെന്നും ഇപ്പോഴും നിരന്തരം സംസാരിക്കാറുണ്ടെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 132 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടും ബാറ്റിംഗ് തകര്‍ച്ചയിലാണ്. ആദ്യദിനം കളി നിര്‍ത്തുമ്ബോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍ര്‍സോടെ സ്റ്റുവര്‍ട്ട് ബ്രോഡും ആറ് റണ്‍സോടെ ബെന്‍ ഫോക്സും ക്രീസില്‍.