‘റമദാൻ മാസത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കി വിജയ്’

‘റമദാൻ മാസത്തിൽ ഇഫ്താർ വിരുന്ന് ഒരുക്കി വിജയ്’

റമദാൻ മാസത്തിെല ആദ്യ വെള്ളിയാഴ്ച ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു പരിപാടി. വിജയ് വിശ്വാസികൾക്കൊപ്പം തൊപ്പി ധരിച്ച് പ്രാർഥനയിൽ പ​ങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും ​വൈറലാണ്.

ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് വിവരം.വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താർ സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേർ പരിപാടിയിൽ പ​ങ്കെടുത്തു. ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവർക്കും വിജയ് നന്ദി പറഞ്ഞു.