വാഹന വിപണിയില്‍ ഇടിവ് നേരിട്ട് വമ്പന്മാര്‍

വാഹന വിപണിയില്‍ ഇടിവ് നേരിട്ട് വമ്പന്മാര്‍

വാഹന വിപണിയില്‍ ഇടിവ് നേരിട്ട് വമ്പന്മാര്‍. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ടാറ്റയും ഇടറിയപ്പോള്‍ ടൊയോട്ട നേട്ടം കൊയ്തു. ആഭ്യന്തര വില്‍പനയില്‍ മാരുതി സുസുക്കി നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും കയറ്റുമതി കുറഞ്ഞു. ടാറ്റ മോട്ടേഴ്‌സിന് വില്‍പനയില്‍ ഇടിവ് നേരിട്ടു. ഇവി വാഹനങ്ങളുടെ ആവശ്യം നാലിലൊന്നായി കുറഞ്ഞു. അതേസമയം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന് എസ്‌യുവി പ്രിയത്തില്‍ കുതിപ്പ് തുടര്‍ന്നു.

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ആഭ്യന്തര വില്‍പ്പനയില്‍ ഫെബ്രുവരില്‍ ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1,99,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,97,471 യൂണീറ്റുകളായിരുന്നു വിറ്റത്. ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ കാറുകളുടെ വില്‍പന കുറഞ്ഞു. കഴിഞ്ഞവര്‍ഷം 14,782 യൂണിറ്റില്‍ നിന്ന് 10,226 യൂണിറ്റായി കുറഞ്ഞു.

എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം ടാറ്റയുടെ ആഭ്യന്തര വില്‍പന 9 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞമാസം 46,435 യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ഇവി വില്‍പന 23 ശതമാനം ഇടിഞ്ഞു. 5,343 യൂണിറ്റുകളാണ് വില്‍പന നടത്തിയത്. എന്നാല്‍ ഈ വമ്പന്‍ വീഴ്ചയിലും ടൊയോട്ടയ്ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. വില്‍പനയില്‍ വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പന 13 ശതമാനമാണ് ഉയര്‍ന്നത്. 28,414 യൂണിറ്റുകളാണ് വിറ്റത്.