'സ്നേഹക്കൂട്ടി'ൽ സ്നേഹസംഗമം

മൊബിലിറ്റി ഇൻ ഡിസ്ട്രോഫി [മൈൻഡ്] ട്രസ്റ്റ് പള്ളിക്കുന്ന് ശ്രീപുരം ബറുമറിയാം പാസ്റ്ററൽ സെന്ററിൽ [കണ്ണൂർ ] ഒരുക്കിയ സ്നേഹക്കൂട് സംഗമത്തിലേക്ക് എത്തിയത് മുപ്പതോളംപേർ.വർഷത്തിൽ ഒരിക്കലാണ് മൈൻഡ് വോളിന്റേഴ്സന്റെ [കൂട്ട് ] സഹായത്തോടെ ന്യൂറോ മസ്‌ക്യൂലർ രോഗങ്ങൾ ബാധിച്ചവർ ഒത്തുകൂടുക.സൗഹൃദം പങ്കിട്ടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും അവർ സമയം ചിലവിട്ടു.
സാമൂഹിക നീതി വകുപ്പ് ഓഫീസർ പി.ബിജു മുഖ്യതിഥിയായി.മൈൻഡ് പ്രൊജക്റ്റ് കോഓർഡിനേറ്റർ ശ്രീജ പുത്തലത്ത്, ശ്രീപുരം ബറുമറിയാം പാസ്റ്ററൽ സെന്റര് ഡയറക്ടർ ഫാ.ജോയ് കട്ടിയാങ്കൽ, പവിത്രൻ തൈക്കണ്ടി, പ്രജിത്ത് പൂങ്കാവനം, മൈൻഡ് ജില്ലാ കോർഡിനേറ്റർസ്പ്രജീഷ് മലപ്പട്ടം,അഞ്ജലി സണ്ണി,എസ്.എം. ഇല്യാസ് എന്നിവർ സംസാരിച്ചു. മൈൻഡ് അംഗങ്ങൾക്കു പുറമെ കൂട്ട് വോളൻറ്റിയേർസ് ഉം എൻ.എസ്.എസ് വോളൻറ്റിയേർസ് ഉം പങ്കെടുത്തു.