സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 287 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഓപ്പണർമാരായ മുരളി വിജയ്, ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർ പുറത്തായതോടെ നാലാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസത്തെ കളിയും ഏഴു വിക്കറ്റും അവശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ ഇനിയും 252 റൺസ് കൂടി വേണം. ചേതേശ്വർ പൂജാര 11 റൺസോടെയും പാർഥിവ് പട്ടേൽ അഞ്ചു റൺസോടെയും ക്രീസിലുണ്ട്.
Courtesy: Manorama News