"നുറുങ്ങു കഥകൾ"

"നുറുങ്ങു കഥകൾ"

പ്രവാസി
അടുക്കളയിലെ കുഞ്ഞു ജനാലയിൽ കൂടെ ദൂരെ നോക്കുമ്പോൾ കാണുന്ന ഒരു ചുമന്ന വെട്ടം..അങ്ങകലെ ഒരു പടുകൂറ്റൻ ബിൽഡിംഗ് നിന്നുള്ള വെട്ടമാണ്. ആ ബിൽഡിംഗ് ലെ പണി നടക്കുകയാണ്. 59 ഡിഗ്രി ചൂടിലും അതിന്റെ മുകളിൽ പണിയെടുക്കുന്ന നിരവധി തൊഴിലാളികളെ പകൽ ഞാൻ കാണാറുണ്ട്. ഒരുപാട് സ്വപ്നങ്ങളും ഒരുപാട് മോഹങ്ങളും ഒരുപാട് ആഗ്രഹങ്ങളും എല്ലാം മനസ്സിൽ വെച്ച് ഉറ്റവരെയും എല്ലാവരെയും പിരിഞ്ഞു ജീവിതം ഹോമിക്കുന്നു പ്രവാസികൾ. ഇത് എവിടെ  ഞാൻ നിത്യേനെ കാണുന്ന ഒരു കാഴ്ചയാണ്. എനിക്കിപ്പോഴും വല്ലാത്തൊരു അൽഭുതമാണ് ഞാൻ ഒരു പ്രവാസി ആയതിൽ. എനിക്കറിയില്ല എങ്ങനെ അത് സംഭവിച്ചു എന്ന്. ഒരിക്കൽ പോലും എന്റെ മനസ്സിൽ എങ്ങനെ ഒരു പ്രവാസ ജീവിതം ചിന്തിച്ചിട്ടു പോലും ഇല്ല ഞാൻ. ഇവിടെ ഇപ്പോൾ സമയം 12. നാട്ടിലെപോലെ അങ്ങനെ ആയാലും ഒന്നരമണിയായി. എന്നും ഈ സമയത്തു ഞാൻ എങ്ങനെ വന്നു ഈ അടുക്കളയിൽ ഇരുന്നു ആ ചുവന്ന വെട്ടമെന്നും നോക്കും. അത് എന്റെ പ്രതീക്ഷയാണ്. എൻ്റെ പ്രതീക്ഷയിൽ ഉള്ള വെട്ടം ആണ് എന്ന് തോന്നും. എവിടെ എല്ലാവരും നേരത്തെ കിടക്കും ജോലി ഉള്ളവരും അല്ലാത്തവരും. പക്ഷെ ഭൂരിഭാഗം പേരും രാത്രി യാത്രക്കാരാണ് എന്നും തോന്നാറുണ്ട്. പകലിലെ ചൂടിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാവരും നേരത്തെ കിടന്നുറങ്ങും. എവിടെ 2 തരക്കാർ ഉണ്ട്. കുടുംബം പോറ്റാൻ പൊള്ളുന്ന വെയിലത്ത് കഷ്ടപ്പാടും സ്വന്തം ആരോഗ്യവും എല്ലാം മറന്നു പണിയെടുക്കുന്നവർ. എസിയുടെ തണുപ്പിൽ ചക്രകസേരയിൽ ഇരുന്നു ലോകം വിരൽത്തുമ്പിൽ ഒരു വളരെ ആസ്വദിച്ചു ജീവിക്കുന്നവർ. ഈ രണ്ടു തരക്കാരെയും നമുക്ക് ഇവിടെ നേരിട്ടു കാണാം. സത്യം പറഞ്ഞാൽ ഞാൻ ഒരു വല്ലാത്ത വിഡ്ഢിയാ. എപ്പോഴൊക്കെയോ പഠിച്ച ലോ ഓഫ് അട്രാക്ഷൻ എന്നത് മനസ്സിൽ വെച്ച് പ്രാക്ടീസ് ചെയ്ത അത്ഭുതങ്ങൾ സംഭവിക്കും എന്ന് വിശ്വസിച്ചു ജീവിതം ഹോമിച് എന്ന് പ്രവാസി ആയവൾ. എന്നാലും എനിക്ക് നല്ല ഉറപ്പാട്ടൊ എന്താന്നറിയോ അത്ഭുതങ്ങൾ സംഭവിക്കും. ഇടക്ക് ഇടക്ക് എവിടെ ഇരുന്നു സ്വന്തം നാടിനും കുടുംബത്തെയുമൊക്കെ ഇങ്ങനെ ആലോചിച് ഇരിക്കുമ്പോൾ എനിക്ക് എപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഞാനും ഒരു പ്രവാസി ആൺ എന്ന്. ഈ വിശാലമായ അടുക്കളയുടെ കുഞ്ഞു ജനാലയോടു ചേർന്നിരുന്നു ഒരുപാട് വലിയ സ്വപ്നങ്ങൾ നെയ്ത്തു കൂട്ടുന്ന ഒരു സാധാരണ വ്യക്തി... എല്ലാ പ്രവാസികളും എങ്ങനെയൊക്കെ തന്നെ ആണ്. സ്വപ്നങ്ങൾ കണ്ട് മനസ്സിൽ ഒരുപാട് പ്രതീക്ഷകൾ വെച് ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഹോമിക്കുന്ന ഇരുകാലികൾ..അതാന്നു പ്രവാസി..റൂമിൽ കൂടെയുള്ള കുട്ടീ എന്താ നീ കിടക്കുന്നിലേ എന്ന് ചോദിച്ചപ്പോഴാണ് പ്രവാസി എന്ന ചിന്തയിൽ നിന്ന് ഞാൻ ഇറങ്ങിയത്. എനിക്കും നാളെ ഇറങ്ങണം പൊള്ളുന്ന വെയിലത്തു എന്റെ സംരംഭം ഉയർത്താൻ ഉയരാൻ..ഒന്ന് മാത്രം പറയാം പ്രവാസിയുടെ പ്രതീക്ഷകൾക്ക് അതിരില്ല. അവരുടെ ചിരികൾക്ക് കണ്ണീരിന്റെ നനവ് അല്ല. അതിൽ സ്വപ്നങ്ങളുടെ തിളക്കമാണ്. എപ്പോ എത്രയും മതി എന്ന് ഒരു പ്രവാസി.


സന
29/04/25