"നുറുങ്ങു കഥകൾ"

ഫാദേർസ് ഡേ
സൈഡിൽ നിന്നുള്ള കാറ്റേറ്റ് അറിയാതെ ഉറങ്ങി പോയി. പെട്ടന്നുള്ള ബ്രേക്കിടലിൽ തല മുൻസീറ്റിൽ കമ്പിയിൽ കൊണ്ട് വേദനിച്ചപോലെ ആണ് ബസിൽ ആൺ താൻ എന്നോർമ്മ വന്നത്. വെറുതെ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു.ഇനിയും ഉണ്ട് ദൂരം. സ്ഥലം മാറ്റം ആണ്. ട്രാൻസ്ഫെർ ഒരു അനുഗ്രഹമാണ്. ആലോചിച്ചപ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി.
ബാഗിൽ മൊബൈൽ വൈബ്രേറ്റ് ചെയുന്നുണ്ട്.കുറെ നേരമായി കാണും. എടുത്തു നോക്കിയപ്പോൾ മെസ്സേജ്.കുറെ ഗ്രൂപ്പിൽ ഉണ്ട്..അതിൽ ആണ് ഒന്നും നോക്കാറില്ല. നോക്കിയപ്പോൾ ആണ് അറിഞ്ഞത് ഇന്ന് ഫാദേർസ് ഡേ ആണ് എന്ന് എല്ലാത്തിലും അച്ഛന്റെ പിക്സ്,പിന്നെ കോട്ടസ് അങ്ങനെ അങ്ങനെ കുറെ..
എല്ലാം ചുമ്മാ നോക്കി വീണ്ടും മൊബൈൽ ബാഗിയിൽ വെച്ചു പുറത്തു ഉള്ള കാഴ്ചകൾ കണ്ണിൽ നിന്നും ഓടി മറയുന്നതിൽ അങ്ങനെ ലയിച്ചു.ഫാദേഴ്‌സ് ഡേ.ആ തലക്കെട്ടു കണ്ണിൽ തെളിഞ്ഞു ഒരു നെടുവീർപ്പ് രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്റെ മാനസിക രോഗത്തിന് ഡോക്ടർ നിർദേശിച്ച മരുന്ന്. അത് സ്വന്തം മക്കളെ കൊണ്ട് നടത്തി നല്ലവനായ ഒരു ഗ്രാൻഡ് ഫാദർ. അതിൽ കിട്ടിയ സമ്മാനം..ആ സമ്മാനത്തിന് കല്യാണപ്രായം ആയിട്ടും ഒന്നും അറിയാനോ മനസിലാക്കാനോ സാധിക്കാത്ത പിതാവ്.ഒരിക്കൽ പോലും കണ്ണെത്തും ദൂരത്തു ഉണ്ടായിട്ടും ഇല്ലാഞ്ഞ ഒരാൾ...
ഫാദേഴ്‌സ് ഡേ
സന
29/ 05/ 25