"നുറുങ്ങു കഥകൾ"
ഹോർലിക്‌സ്
കുഞ്ഞുനാളിൽ അയൽവക്കത്തെ വീട്ടിലെ ടീവി യിൽ എപ്പോളും കാണും ഈ പരസ്യം. ഹോർലിക്‌സ് കുടിച്ചു ആ കുട്ടീ സന്തോഷിക്കുന്നതും മറ്റും കാണുമ്പോലെ വല്ലാത്ത കൊതിയാണ്. ഒരു തവണ എങ്കിലും കുടിക്കാൻ പറ്റിയെങ്കിൽ എന്ന്. വല്ലാത്ത കൊതി ആയിരുന്നു അന്ന്. ഒരു ദിവസം കൊതി മൂത്തു വീട്ടിൽ വന്നു അമ്മയോട് അമ്മേ എനിക്ക് ഒരു ഹോർലിക്‌സ് വാങ്ങി തരോ എന്ന് ചോതിച്ചപോൾ.. അത് പണക്കാർ മക്കൾക്ക് മേടിച്ചു കൊടുക്കുന്ന ഒരു ഭക്ഷണം ആണ് എന്ന് പറഞ്ഞു.
പാവം അമ്മ. അന്നും ഞാൻ എപ്പോളും അമ്മയോട് കെഞ്ചാറുള്ളത് പാൽ ചായക്ക് വേണ്ടി ആണ്. മാസത്തിൽ ഒരു ദിവസം എനിക്ക് 'അമ്മ പാൽ ചായ ഉണ്ടാക്കി തരും.
അതിന്റെ രുചി...എന്നും നാവിൽ ഉണ്ട്. ഒരു ദിവസം എൻ്റെ അമ്മക്ക് കിട്ടുന്ന വേതനം 5 രൂപ എന്നിട്ടും അന്ന് മാസത്തിൽ ഒരു ദിവസം 2 രൂപ 80 പൈസ കൊടുത്തു അമ്മ ഒരു കവർ പാൽ മേടിച്ചു എനിക്ക് പാൽചായ ഉണ്ടാക്കിത്തരും. ഇപ്പോ കാലം മാറി..ഹോർലിക്‌സ് പോലെ പല പേരുകൾ..മോളേ..ദേ ഹോർലിക്‌സ് കലക്കി വെച്ചിട്ട് എത്ര നേരം ആയി. കുടിച്ചിട്ട് കിടന്നാൽ മതി മകൾക്ക്..
അമ്മക്ക് വേറെ പണിയിലെ. ബൂസ്റ്റ് ഏതാ ഹോർലിക്‌സ് ഏതാ ഇതൊന്നും അറിയില്ലേ ഈ അമ്മക്ക്
അമ്മക്ക് പണക്കാരുടെ ഈ പൊടി എന്നും ഹോർലിക്‌സ് ആണ്.
സന
27/05/25



newsflash24x7