ഫിയറ്റിന്റെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ഹാച്ച്ബാക്ക് പുന്തോ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു

ഫിയറ്റിന്റെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ഹാച്ച്ബാക്ക് പുന്തോ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു

ഫിയറ്റിന്റെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ഹാച്ച്ബാക്ക് പുന്തോ വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. 2009-ൽ പുറത്തിറങ്ങിയ പുന്തോ 2018 വരെ നിർമാണത്തിലുണ്ടായിരുന്നു. വിപണിയിൽ നിന്ന് അപ്രത്യക്ഷമായിട്ടും കുറച്ച് വർഷങ്ങളായിട്ടും സെക്കൻഡ് ഹാൻഡ് വിപണിയിൽ പുന്തോയ്ക്ക് അത്യാവശ്യം ഡിമാൻഡ് ഉണ്ട്. നിലവിൽ ഇന്ത്യൻ വിപണിയിൽ നിന്ന് ഫിയറ്റ് പിൻവാങ്ങിയിരുന്നു. 2019ലാണ് ഫിയറ്റ് വിപണി വിടുന്നത്.

ഇപ്പോഴിതാ പുതുവിപണി തേടിയാണ് പുന്തോയെ ഫിയറ്റ് എത്തിക്കുന്നത്. പെട്രോൾ, ഡീസൽ എ‍‍ഞ്ചിനിൽ ആയിരിക്കില്ല വാഹനം എത്തുക. ഇലക്ട്രിക് വിപണി ലക്ഷ്യമിട്ടാണ് പുന്തോയുടെ പുനരവതരണം. എന്നാൽ ശരിയായ വിപണി സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിൽ മാത്രമേ വാഹനത്തിന്റെ ലോഞ്ച് സാധ്യമാകൂവെന്നാണ് ഫിയറ്റ് സിഇഒ ഒലിവിയർ ഫ്രാങ്കോയിസ് പറയുന്നത്. നിലവിൽ ഇലക്ട്രിക് വിഭാഗത്തെ നയിക്കുന്നത് സെഡാനുകളും എസ്‌യുവികളുമാണ്.

ഇന്ത്യയിൽ ടിയാഗോ, കോമെറ്റ് പോലുള്ള കുഞ്ഞൻ ഇലക്ട്രിക് ഹാച്ച്ബാക്കുകൾക്ക് വലിയ ഡിമാന്റുണ്ടെങ്കിലും 2024-ൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ ഒരു ഹാച്ച്ബാക്ക് പോലുമില്ല. അതിനാൽ ഇന്ത്യക്കായി ഫിയറ്റ് പുന്തോ ഇവി പുറത്തിറക്കില്ല. അതിലാണ് സാഹചര്യം മനസിലാക്കി ഹാച്ച്ബാക്ക് ഇവി മോഡൽ പുറത്തിറക്കൂവെന്ന് ഒലിവിയർ പറയുന്നത്. STLA സ്മോൾ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാവും വാഹനം നിർമിക്കാൻ സാധ്യത.

2017-ലാണ് പുന്തോയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യയിൽ അവതരിക്കുന്നത്. 6.31 ലക്ഷം മുതൽ 7.48 ലക്ഷം വരെയായിരുന്നു വിപണിയിൽ നിന്നും പടിയങ്ങിയ കാലത്ത് കാറിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. 93 bhp കരുത്തിൽ പരമാവധി 209 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടായിരുന്ന 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ, 68 bhp പവറിൽ 96 Nm torque വികസിപ്പിച്ചിരുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഓപ്ഷനുകളായിരുന്നു കാറിന്റെ ഹൃദയം.