World

ഇന്ത്യയില്‍ കാണപ്പെടുന്ന “ഇരട്ട ജനിതക വ്യതിയാനം” സംഭവിച്ച കോവിഡ് വൈറസിനെ ചൈനയില്‍ കണ്ടെത്തി; രണ്ടാം വരവിന്റെ സാധ്യത മുന്നില്‍ക്കണ്ട് രാജ്യം

ചൈനയിലെ പല നഗരങ്ങളിലും പെട്ടെന്ന് പകരുന്ന കോവിഡ് വൈറസിനെ കണ്ടെത്തിയത് ആരോഗ്യ അധികൃതരില്‍ ഭീതിയുണ്ടാക്കുന്നു. ഇന്ത്യയിലെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനും മരണ നിരക്ക് അധികരിക്കുന്നതിനും കാരണമായ “”ഇരട്ട ജനിതക വ്യതിയാനം” സംഭവിച്ച B.1.617 വൈറസ് ഇനത്തെയാണ് ചൈനയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ബെയ്ജിങ്ങിലെ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുന്‍‌യോെ അറിയിച്ചു. എന്നാല്‍ കൃത്യമായി എവിടെയെന്നും എത്ര കേസുകളെന്നും വ്യക്തമാക്കിയിട്ടില്ല. ഈ അറിയിപ്പ് ചൈനീസ് ജനതയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button