Kerala

മൂന്നിടങ്ങളില്‍ എന്‍ ഡി എ ഒന്നാമത്; ഏഴിടങ്ങളില്‍ രണ്ടാം സ്ഥാനത്ത്, വോട്ട് ശതമാനത്തില്‍ വമ്ബിച്ച വര്‍ദ്ധനവ്

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. നേമത്ത് ഓ രാജഗോപാല്‍ വഴിയായിരുന്നു ആ തുടക്കം. രണ്ടാം തവണ മത്സരം നടന്നപ്പോള്‍ നേമത്തിനൊപ്പം മറ്റ് ചില മണ്ഡലങ്ങളും ലഭിക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ബിജെപിക്ക്. പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ലെന്ന് സൂചന. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ നേമവും പാലക്കാടും ബിജെപിക്കൊപ്പമാണ്. നേമത്ത് കുമ്മനം രാജശേഖരന്‍ 1763 വോട്ടിനു ലീഡ് ഉയര്‍ത്തുകയാണ്. പാലക്കാട് ഇ ശ്രീധരനും മികച്ച ലീഡ് തന്നെയാണുള്ളത്. തൃശൂരില്‍ 3752 വോട്ടിനു ലീഡ് ചെയ്യുകയാണ്.

മൂന്ന് മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന എന്‍ ഡി എയ്ക്ക് ആശ്വാസമായി മറ്റ് മണ്ഡലങ്ങള്‍ കൂടി. ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കാസര്‍ഗോഡ്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ എന്‍ ഡി എ ആണ് രണ്ടാം സ്ഥാനത്തുള്ളത്. പ്രതീക്ഷിച്ചത്ര സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ എന്‍ ഡി എയ്ക്ക് സാധിച്ചില്ലെങ്കിലും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ എന്‍ ഡി എയ്ക്ക് സാധിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 89 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച്‌ മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button