Kerala

ലോക്​ഡൗണ്‍ നീട്ടണമെന്ന്​ കോണ്‍ഗ്രസ്​

​പനാജി: കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഗോവയില്‍ ലോക്​ഡൗണ്‍ നീട്ടണമെന്ന്​ കോണ്‍ഗ്രസ്.

തീരദേശ സംസ്ഥാനമായ ഗോവയിലെ അവസ്ഥ ഭീകരമാണ്​​. നിലവില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നാല് ദിവസത്തെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന് നിയമസഭയിലാണ്​ പ്രതിപക്ഷ നേതാവായ ദിഗംബര്‍ കാമത്ത് ആവശ്യപ്പെട്ടത്​. നിരപരാധികളുടെ ജീവിതം വെച്ച്‌​ സംസ്ഥാനം കളിക്കരുതെന്നും കാമത്ത് ആവശ്യപ്പെട്ടു.ജനങ്ങള്‍ ഭീതിയിലാണ്​, വളരെ ഉയര്‍ന്ന വളരെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്​ സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്​ചയാണ്​ തിങ്കളാഴ്ച രാവിലെ 6 വരെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ശനിയാഴ്ച ഗോവയില്‍ 2,303 പേര്‍ക്കാണ്​ കോവിഡ്​ പോസിറ്റീവായത്​. 54 ​മരണം റിപ്പോര്‍ട്ട്​ ചെയ്യുകയും ചെയ്​തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button