Home / Automobile / മാരുതി ബ്രെസയെ നേരിടാന്‍ ജീപ്പിന്റെ അടുത്ത മിനി എസ്.യു.വി വരുന്നു

മാരുതി ബ്രെസയെ നേരിടാന്‍ ജീപ്പിന്റെ അടുത്ത മിനി എസ്.യു.വി വരുന്നു

നെക്സ്റ്റ് ജനറേഷന്‍ ഫിയറ്റ് പാണ്ടയുടെ അടിസ്ഥാനത്തിലാകും ഇതിന്റെ നിര്‍മാണം എന്നാണ് ആദ്യ സൂചനകള്‍

കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള മാരുതി ബ്രെസയോട് നേര്‍ക്കുനേര്‍ എതിരിടാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് പുതിയ എന്‍ട്രി ലെവല്‍ കോംപാക്ട് എസ്.യു.വി പുറത്തിറക്കുന്നു. ഉടന്‍ ഇന്ത്യയിലെത്താനിരിക്കുന്ന ജീപ്പ് റെനഗേഡിനും തൊട്ടുതാഴെയാകും ഈ മിനി എസ്.യു.വി.യുടെ സ്ഥാനം. ജീപ്പ് ഗ്ലോബല്‍ ഹെഡ് മൈക്ക് മാന്‍ലിയാണ് കമ്പനി ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമില്‍ പുതിയ എസ്.യു.വി. പുറത്തിറക്കുന്ന കാര്യം വെളിപ്പെടുത്തിയത്. നെക്സ്റ്റ് ജനറേഷന്‍ ഫിയറ്റ് പാണ്ടയുടെ അടിസ്ഥാനത്തിലാകും ഇതിന്റെ നിര്‍മാണം എന്നാണ് ആദ്യ സൂചനകള്‍.

ഈ വര്‍ഷം ജൂണ്‍ ഒന്നിന് മാതൃകമ്പനിയായ ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പുതിയ ചെറു എസ്.യു.വി.കളുടെ വരവ് ഔദ്യോഗികമായി കമ്പനി വെളിപ്പെടുത്തും. യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് മിനി എസ്.യു.വി ആദ്യമെത്തുക. തുടര്‍ന്ന് ചെറു എസ്.യു.വി.കള്‍ക്ക് മികച്ച അടിത്തറയുള്ള ഇന്ത്യയിലേക്കും ഇതെത്തും.ഏകദേശം 10 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന റെനഗേഡ് ഉടന്‍ ഇവിടെക്കെത്തുമ്പോള്‍ അതിലും കുറഞ്ഞ വിലയിലാകും ഈ മിനി എസ്.യു.വി ഇന്ത്യന്‍ വിപണിയിലെത്തുക.

 

ഓട്ടോമൊബൈൽ ഡെസ്ക് , ന്യൂസ് ഫ്ലാഷ് 24×7

About Brikcom India

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top