ചുരുങ്ങാനും വികസിക്കാനും സാധിക്കുന്ന ഈ അവയവം ഷോക്ക് അബ്സോര്‍ബര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്
ന്യൂഡല്‍ഹി: മനുഷ്യശരീരത്തില്‍ ഇതുവരെ അറിയപ്പെടാതെ കിടന്ന മറ്റൊരു അവയവത്തെ ശാസ്ത്രജ്ഞര്‍ തിരച്ചറിഞ്ഞു. ഇന്റെര്‍സ്റ്റിഷിയം എന്നാണ് പുതിയ അവയവത്തിന് പേരിട്ടിരിക്കുന്നത്. ഇതോടെ ശരീരത്തില്‍ ആകെയുള്ള അവയവങ്ങളുടെ എണ്ണം 80 ആയി ഉയരും.പുതിയ പഠന റിപ്പോര്‍ട്ട് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശരീരമാസകലമുള്ള കോശകലകള്‍ക്കിടയിലുള്ള ദ്രാവകം നിറഞ്ഞ സ്ഥലം മാത്രമായാണ് ഇന്റെര്സ്റ്റിഷിയത്തെ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. ചുരുങ്ങാനും വികസിക്കാനും സാധിക്കുന്ന ഈ അവയവം ഷോക്ക് അബ്സോര്‍ബര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. ദ്രാവകം നിറഞ്ഞ അറകളുടെ ഒരു ശൃംഘലയാണ് ഇന്െര്സ്റ്റീഷിയം. മാത്രമല്ല ആ അറകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൊളാജന്‍ എന്ന പ്രോട്ടീനിലാണ്.
കണ്ടെത്തലോടെ ഈ അവയവത്തെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആയി കണക്കാക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.നിലവില്‍ ത്വക്കാണ് ശരീരത്തിലെ ഏറ്റവും വലിയ അവയവം.
സുപ്രധാനമായ കണ്ടെത്തല്‍ എന്താണെന്നാല്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെ ഇന്റെര്‍സ്റ്റിഷിയം സഹായിക്കുന്നുവെന്നതാണ്. കാന്‍സര്‍ ത്വക്കിലോ ശരീരത്തിലെ മറ്റ് ആന്തരാവയവങ്ങളിലോ ആവിര്‍ഭവിച്ച് ഇന്റെര്‍സ്റ്റിഷിയം അറകളില്‍ എത്തുകയും ചെയ്താല്‍ ഉറപ്പായും അവ ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് പടരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഏതായാലും പുതിയ പഠനം ശരീരത്തിന്റെ സുപ്രധാനമായ ഒരു അവയവത്തിലേക്ക് വെളിച്ചം വീശുകയാണ് ചെയ്തിരിക്കുന്നത്. ഇന്റെര്സ്റ്റീഷിയല് കോശ ജാലങ്ങളെയും അതിലെ ദ്രാവകത്തെപ്പറ്റിയും നേരത്തെ ആധുനിക ശാസ്ത്രത്തിന് അറിവുണ്ടായിരുന്നുവെങ്കിലും ഇതിന്റെ പ്രവര്ത്തനങ്ങളേപ്പറ്റിയൊ സ്വഭാവത്തേപ്പറ്റിയെ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. പുതിയ പഠനം ഇന്റര്സ്റ്റിഷിയത്തെക്കുറിച്ച കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് തെളിയിക്കുന്നു.
പതിറ്റാണ്ടുകളായി മനുഷ്യശരീരത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതുവരെ നടന്ന പഠനങ്ങളില്‍ നിന്ന് 79 അവയവങ്ങളാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്പുതിയ അവയവത്തിന്റെ സാന്നിധ്യം ഇപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നതും ഇത്രയും നാള് ഇതിനെ മനസിലാക്കാന്‍ ആരും ശ്രമിച്ചിരുന്നില്ലെന്നതും ആശ്ചര്യമുണ്ടാക്കുന്നതാണ്.
ഹെൽത്ത് ഡെസ്ക് , ന്യൂസ് ഫ്ലാഷ് 24X7