Home / Health / ചൂടില്‍ ചര്‍മ്മത്തിന്‍റെ കാര്യം മറക്കല്ലേ

ചൂടില്‍ ചര്‍മ്മത്തിന്‍റെ കാര്യം മറക്കല്ലേ

ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍

ചര്‍മരോഗങ്ങള്‍ ഏറ്റവുമധികം കണ്ടുവരുന്ന സമയമാണ് വേനല്‍ക്കാലം. കരുതല്‍ അല്‍പം കൂടിയില്ലെങ്കില്‍ വേനല്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ചൂടുകാലത്ത് ഉണ്ടാവുന്ന പൊതുവായ ചര്‍മ്മപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതാ ചില നിര്‍ദ്ദേശങ്ങള്‍.

  • മുഖക്കുരുവാണ് ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇതുതടയാന്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
  • കനത്ത ചൂടുകാരണം ത്വക്ക് വരളാനും കറുക്കാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമായി ധാരാളം വെള്ളം കുടിക്കണം. പഴച്ചാറുകളും കഴിക്കണം
  • മറ്റൊരു പ്രശ്‌നമാണ് ചൂടുകുരു. വിയര്‍പ്പ് കൂടുതല്‍ തങ്ങിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് കൂടുതലായി ചൂടുകുരു കാണുന്നത്. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. നാളികേരവെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നതും ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും. കുരു കൂടുകയാണെങ്കില്‍ ചികിത്സ തേടണം .
  • ദിവസവും  കുറഞ്ഞത് രണ്ട് തവണയെങ്കിലും തണുത്തവെള്ളത്തില്‍ കുളിക്കണം.ചര്‍മ്മത്തിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
  • എ.സി.യുടെ ഉപയോഗം ചര്‍മം വരണ്ടതാക്കും. എ.സി. മുറിക്കുള്ളില്‍ ഇരിക്കുമ്പോള്‍ ഇടക്കിടെ വെള്ളം കുടിക്കുക.
  • ചൂടിനെ ആഗിരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.വെയിലേല്‍ക്കുന്ന ഭാഗം കരുവാളിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ശരീരഭാഗങ്ങള്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം.

 

ഹെൽത്ത് ഡെസ്ക് , നെസ് ഫ്ലാഷ് 24×7

About Brikcom India

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top