Home / Uncategorized / ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റന്‍ സ്റ്റാര്‍ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ലോക ബാഡ്മിന്റര്‍ ഫെഡറേഷന്‍ ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത്.

സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. 2015-ലാണ് സൈന ഒന്നാം റാങ്ക് നേടിയത്. പുല്ലേല ഗോപീ ചന്ദാണ് ഒന്നാം റാങ്ക് നേടുമ്പോള്‍ ഇരുവരുടേയും പരിശീലകന്‍.

ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്.

വിക്ടര്‍ ആക്‌സ്ലെണ് പിന്നാലെ കൊറിയയുടെ സോന്‍ വാന്‍ ഹൊയാണ് മുന്നാം സ്ഥാനത്ത്. വനിതകളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം.

സ്പോർട്സ് ഡെസ്ക് , ന്യൂസ് ഫ്ലാഷ് 24×7

About Brikcom India

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top