World

ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കി ആസ്ട്രേലിയ

ഇന്ത്യയില്‍നിന്നുള്ള യാത്ര വിലക്കി ആസ്‌ത്രേലിയ; നിയമലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ആസ്‌ത്രേലിയ കൈക്കൊള്ളുന്നത്. SRF1 May 2021 3:22 PM സിഡ്‌നി: ഇന്ത്യയിലെ കൊവിഡ് അതി തീവ്രവ്യാപനപശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ആസ്‌ത്രേലിയ. നിയമ ലംഘകര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും ഈടാക്കുമെന്ന് ആസ്‌ത്രേലിയന്‍ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ആസ്‌ത്രേലിയ കൈക്കൊള്ളുന്നത്. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മെയ്് മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button