Home / Human rights / ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ശ്രീജീവിന്റെ മരണം:ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ശ്രീജീവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ച് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ്. കേസില്‍ സിബിഐ അന്വേഷണമാണ് നല്ലത്. സിബിഐ അന്വേഷണത്തിന് കമ്മീഷനും ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെത്തിയാലുടന്‍ കേസിന്റെ ഫയല്‍ വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് മോഹന്‍ദാസ് പറഞ്ഞു. ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ പോലും കസ്റ്റഡിമരണത്തെ അതീവഗുരുതരമായാണ് കണക്കാക്കുന്നത്. അങ്ങനെയുള്ള സംഭവങ്ങളില്‍ വ്യക്തമായ അന്വേഷണറിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്.

കസ്റ്റഡിമരണത്തിന്റെ കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന വീഴ്ച്ചകളെക്കുറിച്ചുള്ള കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്നും പി.മോഹന്‍ദാസ് പറഞ്ഞു.

Courtesy: Mathrubhumi news

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top