രണ്ട്​ ഡോസ്​ വാക്​സിനെടുത്തവര്‍ക്ക്​ സ്​പെയി​നിലേക്ക്​ പറക്കാം; നിയന്ത്രണങ്ങളില്‍ ഇളവ്​

രണ്ട്​ ഡോസ്​ വാക്​സിനെടുത്തവര്‍ക്ക്​ സ്​പെയി​നിലേക്ക്​ പറക്കാം; നിയന്ത്രണങ്ങളില്‍ ഇളവ്​

ന്യൂഡല്‍ഹി: രണ്ട്​ ഡോസ്​ കോവിഷീല്‍ഡ്​ വാക്​സിനെടുത്തവര്‍ക്ക്​ സ്​പെയിനിലേക്ക്​ പറക്കാം. കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കാന്‍ സ്​പെയിന്‍ തീരുമാനിച്ചു. കോവാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ഇളവുണ്ടാവില്ല. വാക്​സിനെടുത്ത്​ 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കാണ്​ ഇളവ്​ അനുവദിക്കുക.

ആഗസ്റ്റ്​ രണ്ട്​ മുതല്‍ സ്​പെയിനിലേക്കുള്ള എല്ലാ വിഭാഗം വിസകളും പുന:രാരംഭിച്ചു. തുടക്കത്തില്‍ ഡല്‍ഹി നേപ്പാള്‍ കേ​ന്ദ്രങ്ങളിലൂടെ മാത്രമായിരിക്കും വിസ അപേക്ഷകള്‍ സ്വീകരിക്കുക. രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിക്കാത്ത യാത്രികരെ വിമാനകമ്ബനികളും രാജ്യങ്ങളും തിരിച്ചയക്കണമെന്നും നിര്‍ദേശമുണ്ട്​.

ഷെങ്കന്‍ വിസയുമായി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായി കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിക്കണം. കോവിഷീല്‍ഡ്​ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചിരിക്കണം. യുറോപ്യന്‍ യൂണിയനും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്​സിനാണ്​ സ്വീകരിക്കേണ്ടതെന്നും സ്​പെയിന്‍ വ്യക്​തമാക്കുന്നു.