ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിംഗിന് നിരാശ: ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്ത്

ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ശിവ്പാല്‍ സിംഗിന് നിരാശ: ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്ത്

ഇന്ത്യയുടെ ശിവ്പാല്‍ സിംഗിന് പുരുഷന്മാരുടെ ജാവ്‍ലിന്‍ ത്രോ ഫൈനലിലേക്ക് യോഗ്യതനേടാനായില്ല. ഇന്ന് നടന്ന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് നീരജ് ചോപ്ര യിഗയത് നേടിയപ്പോള്‍ ഗ്രുപ്പ് ബിയിലാടിയിരുന്ന ഇന്ത്യന്‍ താരത്തിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. മൂന്ന് ശ്രമത്തിലും താരം 80ല്‍ താഴെയാണ് എറിഞ്ഞത്.

ആദ്യ ശ്രമത്തില്‍ 76.40 മീറ്റര്‍ നേടിയതിന് ശേഷം 74.80, 74.81 എന്നിങ്ങനെ ആയിരുന്നു താരത്തിന്‍റെ ബാക്കിയുള്ള ദൂരം. ഇന്ത്യന്‍ താരത്തിന് ബി ഗ്രൂപ്പില്‍ 12ാം സ്ഥാനത്ത് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.