Home / Military / പൂഞ്ചിൽ പാക്ക് വെടിവയ്പ്പ്; സൈനിക ഉദ്യോഗസ്ഥനു പരുക്ക്
പൂഞ്ചിൽ പാക്ക് വെടിവയ്പ്പ്; സൈനിക ഉദ്യോഗസ്ഥനു പരുക്ക്

പൂഞ്ചിൽ പാക്ക് വെടിവയ്പ്പ്; സൈനിക ഉദ്യോഗസ്ഥനു പരുക്ക്

ജമ്മു∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ സൈന്യത്തിലെ ക്യാപ്റ്റനു പരുക്കേറ്റു. സൈന്യം ഉടൻതന്നെ തിരിച്ചടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലാക്കി.

ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച വെടിനിർത്തൽ കരാർ ലംഘനം രാത്രി വൈകിയും തുടർന്നു. കഴിഞ്ഞ ദിവസം പൂഞ്ചിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്ക് സൈന്യത്തിലെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. മേജർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായാണു പാക്കിസ്ഥാന്‍ ഇന്നലെ വെടിവയ്പ്പു നടത്തിയത്.

Courtesy: Manorama news

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top