മണി ഹീസ്റ്റ്​ അഞ്ചാം സീസണിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

മണി ഹീസ്റ്റ്​ അഞ്ചാം സീസണിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

വെബ്‌സീരിസ്‌ മണി ഹീസ്റ്റിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. നെറ്റ്​ഫ്ലിക്​സില്‍ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസിന്‍റെ അഞ്ചാം സീസണ്‍ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​. ആദ്യത്തെ ഭാഗം സെപ്​തംബര്‍ മൂന്നിനും രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിനുമാണെത്തുക. രണ്ട് വോള്യങ്ങളിലും അഞ്ച്​ വീതം എപിസോഡുകളായിരിക്കും ഉണ്ടാവുക.

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

അലെക്​സ്​ പിന സംവിധാനം ചെയ്​ത ഈ സീരീസ്​ സ്​പെയിനിലെ ആന്‍റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ്​ ചെയ്​തത്​. ആദ്യ രണ്ട്​ സീസണുകള്‍ ചാനലിലാണ്​ പുറത്തിറങ്ങിയത്​. മൂന്നാം സീസണ്‍ മുതല്‍ ഇങ്ങോട്ട്​ നെറ്റ്​ഫ്ലിക്​സ് ഒറിജനല്‍സായാണ്​ മണി ഹീസ്റ്റ്​ ​എത്തിയത്​. പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത്​ അല്‍വാരോ മോര്‍ട്ടെയാണ്

The post മണി ഹീസ്റ്റ്​ അഞ്ചാം സീസണിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു