Home / Sports / എല്ലാം അവസാനിച്ചു… കോലി പോയി, ഇന്ത്യ പോയി-നിരാശ പങ്കുവെച്ച് കൈഫ്
എല്ലാം അവസാനിച്ചു… കോലി പോയി, ഇന്ത്യ പോയി-നിരാശ പങ്കുവെച്ച് കൈഫ്

എല്ലാം അവസാനിച്ചു… കോലി പോയി, ഇന്ത്യ പോയി-നിരാശ പങ്കുവെച്ച് കൈഫ്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ മുരളി വിജയ്, കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരല്ലാം രണ്ടക്കം കാണാതെ പുറത്തായി.

ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായപ്പോള്‍ ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റന്‍ വിരാട് കോലിയിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 150ന് മുകളില്‍ റണ്‍സടിച്ച് കോലി ഇന്ത്യയെ കര കയറ്റുകയും ചെയ്തതാണ്. എന്നാല്‍ എന്‍ഗിഡിയുടെ പന്തില്‍ കോലിയും വീണതോടെ ആരാധകര്‍ നിരാശയിലായി. ആ നിരാശയില്‍ ഒരു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പങ്കുചേര്‍ന്നു. മറ്റാരുമല്ല, മുഹമദ് കൈഫാണ് ആ താരം.

കോലിയുടെ വിക്കറ്റ് പോയപ്പോള്‍ കൈഫ് തന്റെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാം അവസാനിച്ചു….കോലി പോയി,ഇന്ത്യ പോയി..

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് 287 റണ്‍സിന് ബൗളര്‍മാര്‍ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷ കൈഫ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പരാജയഭീതിയിലാണ് ഇന്ത്യയിപ്പോള്‍.

Courtesy:Mathrubhumi

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top