Home / Tech / വിരല്‍ തൊടേണ്ട; മനസ്സ് മനസ്സിലാക്കി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും: യന്ത്രത്തിന് പേറ്റന്റ്
വിരല്‍ തൊടേണ്ട; മനസ്സ് മനസ്സിലാക്കി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും: യന്ത്രത്തിന് പേറ്റന്റ്

വിരല്‍ തൊടേണ്ട; മനസ്സ് മനസ്സിലാക്കി ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും: യന്ത്രത്തിന് പേറ്റന്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്ലിക്കേഷനുകള്‍ മനോവിചാരത്തിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന് മൈക്രോസോഫ്റ്റ് പേറ്റന്റ് നല്‍കി. സെന്‍സര്‍ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയാണ് ഈ യന്ത്രം ഉപയോഗിക്കാനാവുക.

കൈവിരല്‍ ചലനങ്ങള്‍ കൊണ്ടല്ലാതെ മനോവിചാരങ്ങളിലൂടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഉപകരണം തലച്ചോറില്‍ നിന്ന് ന്യൂറോ സിഗ്‌നലുകളായി നിര്‍ദേശം സ്വീകരിക്കും .ഇസിജി റീഡിങ്ങുകളുടേതിന് സമാനമായ രീതിയിലാവും ഇവ. ഈ സിഗ്‌നലുകള്‍ ഉപകരണം ഡീകോഡ് ചെയ്തെടുക്കുകയും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

ആപ്ലിക്കേഷനുകളുടെ സ്വഭാവം അനുസരിച്ച് ഉപകരണത്തിന് എങ്ങനെയൊക്കെ പെരുമാറണമെന്ന് പരിശീലനം നല്‍കാനും കഴിയുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്. മൗസ് ക്ലിക്കുകളിലൂടെയും ബട്ടണ്‍ പുഷുകളിലൂടെയും ഉപകരണം പ്രവര്‍ത്തിപ്പിക്കാനുള്ള വഴിയുണ്ട്.

ഈ രീതിയിലൂടെ ഒരിക്കല്‍ റെക്കോര്‍ഡ് ചെയ്യുന്ന വിവരങ്ങള്‍ ഉപകരണത്തില്‍ ഡേറ്റയായി സൂക്ഷിക്കപ്പെടും. പിന്നീട് അതേ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ഡേറ്റ സഹായകമാകും.

ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍, റോബോട്ടുകള്‍ എന്നിവയിലും ഈ ഉപകരണം സഹായകമാണ്.

  • Courtesy: Mathrubhumi news

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top