Home / Automobile / വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്‌സ്
വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്‌സ്

വൈദ്യുത വാഹനങ്ങളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ കിയ മോട്ടോഴ്‌സ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് 2019-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കും. 2025-ഓടെ കമ്പനി 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും (എഫ്.സി.ഇ.വി.) വിപണിയില്‍ എത്തിക്കും.

കമ്പനി 2018-ലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോ (സി.ഇ.എസ്.) യില്‍ ഭാവി മൊബിലിറ്റി വിഷന്‍ പ്രദര്‍ശിപ്പിക്കും. കിയ മോട്ടോഴ്സ് ആന്ധ്രയില്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ 110 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മിക്കാനുള്ള ശേഷി ഈ പ്ലാന്റിലുണ്ട്. 2019-ന്റെ പകുതിയോടെ കമ്പനി ഇന്ത്യന്‍ വിപണിയിലേക്കായി കോംപാക്ട് സെഡാനും കോംപാക്ട് എസ്.യു.വി.യും നിര്‍മിക്കും.

പുതിയ സ്മാര്‍ട്ട് സിറ്റി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കമ്പനി 2020-ല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ലെവല്‍ നാല് ഓട്ടോണമസ് വാഹനങ്ങള്‍ വാണിജ്യവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top