കേരള സര്‍വകലാശാല നിയമന അട്ടിമറി; 14 കൊല്ലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ബിന്ദുവിന് ജയം

കേരള സര്‍വകലാശാല നിയമന അട്ടിമറി; 14 കൊല്ലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ബിന്ദുവിന് ജയം

ന്യൂഡല്‍ഹി: കേരള സര്‍വകലാശാല നടത്തിയ ​െലക്​ചറര്‍ നിയമനത്തിലെ അട്ടിമറിക്കെതിരെ നിയമയുദ്ധം നടത്തിയ ടി.വി. ബിന്ദുവിന്​ 14 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വിജയം. 2007ല്‍ കേരള സര്‍വകലാശാലയില്‍ എജു​ക്കേഷന്‍ ഡിപ്പാര്‍ടുമെന്‍റില്‍ ​െലക്​ചറര്‍ പദവിയിലേക്ക്​ നടന്ന അഭിമുഖത്തില്‍ പ​െങ്കടുത്ത ഏറ്റവും കൂടുതല്‍ യോഗ്യതയുള്ള തിരുവനന്തപുരത്തുകാരിയായ ബിന്ദുവിനെ നാലാഴ​്​ചക്കകം നിയമിക്കാന്‍ ജസ്​റ്റിസ്​ കെ.എം. ജോസഫ്​ അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിട്ടു.

ജൂലൈ 29ന്​ തുടങ്ങിയ വാദം ചൊവ്വാഴ്​ച പൂര്‍ത്തിയാക്കിയാണ്​ 52 വയസ്സായ ബിന്ദുവിന്​ അനുകൂല ഉത്തരവ്​. ബിന്ദുവിന്​ ഒന്നാം റാങ്കിന്​ അര്‍ഹതയുണ്ടെന്നും അവര്‍ക്ക്​ കി​േട്ടണ്ട മാര്‍ക്ക്​ കിട്ടിയില്ലെന്നും അതിനാല്‍ അവരെ ​െലക്​ചററായി നിയമിക്കണമെന്നും ബെഞ്ച്​ ഉത്തരവിട്ടു. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ അഡ്വ. വി.കെ. ബിജുവാണ്​ ബിന്ദുവിനു​ വേണ്ടി ഹാജരായത്​. 2007ല്‍ അപേക്ഷ ക്ഷണിച്ച നാലു​ ഒഴിവുകളില്‍ രണ്ടു​ ഒാപണ്‍ ​േക്വാട്ടയും ഒന്നു​ പട്ടിക ജാതിക്കാരനും മറ്റൊന്ന്​ ഒ.ബി.സിക്കും സംവരണവ​ുമായിരുന്നുവെന്ന്​ ബിജു വാദിച്ചു.

ബിന്ദുവിന്​ പി.എച്ച്‌​.ഡി യോഗ്യതക്ക്​ പുറമെ പി.എച്ച്‌​.ഡി ഗൈഡായ യോഗ്യതയുമുണ്ടായിരുന്നു. എന്നാല്‍ പബ്ലിക്കേഷന്‍സിനുള്ള പത്തു​ മാര്‍ക്കില്‍ ആറു​ മാര്‍ക്ക്​ മനഃപൂര്‍വം തന്നില്ല. ഏറ്റവും യോഗ്യതയുള്ള ബിന്ദുവിന്​ അഭിമുഖത്തില്‍ 14 മാര്‍ക്ക്​ നല്‍കിയപ്പോള്‍ ഇൗ യോഗ്യതയൊന്നുമില്ലാത്ത സിന്‍ഡി​​േക്കറ്റ്​ അംഗത്തി​െന്‍റ ഭാര്യക്ക്​ 22 മാര്‍ക്ക് കൊടുത്തു. സിന്‍ഡിക്കേറ്റ്​ അംഗത്തി​െന്‍റ ഭാര്യയെ അധ്യാപികയാക്കാന്‍ ബിന്ദുവി​െന്‍റ നിയമനം അട്ടിമറിക്കുകയായിരുന്നുവെന്നും ബിജ​ു ബോധിപ്പിച്ചു.സര്‍വകലാശാലയുടെ നിയമന അട്ടിമറിക്കെതിരെ കേരള ഹൈകോടതിയെ സമീപിച്ചപ്പോള്‍ സിംഗ്​ള്‍ ബെഞ്ച്​ സര്‍വകലാശാലയുടെ നിലപാട്​ സംശയാസ്​പദമാണെന്നും ബിന്ദുവി​െന്‍റ നിയമന കാര്യത്തില്‍ പുനഃപരിശോധന വേണമെന്നും നിര്‍ദേശിച്ചു.

എന്നാല്‍ സര്‍വകലാശാലയും നിയമനം കിട്ടിയവരും ഇതിനെതിരെ അപ്പീലിന്​ പോയി. അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച്​ സര്‍വകലാ​ശാലക്ക്​ അനുകൂലമായ വിധി പുറപ്പെടുവിച്ചപ്പോഴാണ്​ ബിന്ദു സുപ്രീംകോടതിയിലെത്തിയത്​.