Home / Latest / വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ ലംഘനം: രണ്ടു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് രാവിലെ നടന്ന പാക് വെടിവെപ്പില്‍ രണ്ടു സാധരണക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെടിവെപ്പില്‍ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അതിര്‍ത്തിയോട് ചേര്‍ന്ന് നിരവധി കന്നുകാലികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ പാക് വെടിവെപ്പില്‍ നാലു പേരാണ് മരിച്ചത്. ഇതില്‍ ഒരു ബിഎസ്എഫ് കോണ്‍സറ്റബിളും 17 വയസുകാരിയും ഉള്‍പ്പെടും.

നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തി രേഖയും പാകിസ്താന്‍ ലംഘിച്ചതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ്മ പറഞ്ഞു. അതിര്‍ത്തിയല്‍ ചില പ്രത്യേക നടപടികള്‍ ഉണ്ടാകും. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറാണ്. കൂടുതല്‍ ശക്തിയോടെ പ്രതികരിക്കാനും ഒരു പാഠം പഠിപ്പിക്കാനും കമാന്‍ഡോകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top