ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു

ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു.മധ്യപ്രദേശില്‍ ഇടിമിന്നലിനെ തുടര്‍ന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേര്‍ വെള്ളപൊക്ക മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോര്‍- ചമ്ബല്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുര്‍, ഗുണ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. രണ്ട് പാലങ്ങള്‍ കനത്തമഴയില്‍ ഒലിച്ചുപോയി.

രാജസ്‌ഥാനില്‍ കനത്ത മഴയില്‍ ബാരന്‍ ജില്ല വെള്ളത്തിലായി. താഴ്ന്ന പ്രദേശത്തു നിന്ന് 700 ഓളം പേരെ മാറ്റിപാര്‍പ്പിച്ചു. ഷഹബാദിലും കിഷന്‍ഗഞ്ചിലും മഴ ശക്‌തമായി തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ബാന്‍ ഗംഗ നദി കരകവിഞ്ഞു. കിഷന്‍ഗഞ്ച് മേഖലയിലെ ജലാശയങ്ങള്‍ കരകവിഞ്ഞ അവസ്‌ഥയിലാണ്.