Home / Tech / സ്മാര്‍ട്‌ഫോണ്‍ നിരയുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെയില്‍
സ്മാര്‍ട്‌ഫോണ്‍ നിരയുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെയില്‍

സ്മാര്‍ട്‌ഫോണ്‍ നിരയുമായി ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് ഡേ സെയില്‍

ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക്ക് സെയില്‍ തീയ്യതി പ്രഖ്യാപിച്ചു. ജനുവരി 21 മുതല്‍ 23 വരെയാണ് റിപ്പബ്ലിക് ഡേ സെയില്‍ നടക്കുക. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 23 മുതല്‍ 24 വരെയാണ് നടക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് രണ്ട് സ്ഥാപനങ്ങളും വിലക്കുറവില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്.

റിപ്പബ്ലിക്ക് ഡേ വില്‍പ്പനയ്‌ക്കെത്തുന്ന സ്മാര്‍ട്‌ഫോണുകളുടെ വിശദമായൊരു പട്ടിക ഫ്ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

48,999 രൂപയ്ക്കാണ് ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സ് എല്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇതിന് പുറമെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 10,000 രൂപ കാഷ്ബാക്ക് ലഭിക്കും. 73,000 രൂപയാണ് പിക്‌സല്‍ 2 എക്‌സ്എല്‍ സ്മാര്‍ട്‌ഫോണിന്റെ യഥാര്‍ത്ഥ വില.  നിലവില്‍ 8000 രൂപ വിലക്കുറവും 8000 രൂപ എച്ച്ഡിഎഫ്‌സി കാഷ്ബാക്കും നല്‍കി 56,999 ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്.

സാംസങ് ഗാലക്‌സി എസ്7, 26,990 രൂപയ്ക്കും, നാല് ജിബിയുള്ള ഗാലക്‌സി എസ്7 എഡ്ജ്  35,990 രൂപയ്ക്കും ഫ്ലിപ്പ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും.

ആപ്പിള്‍ ഐഫോണുകളുള്‍പ്പടെ നിരവധി പ്രീമിയം ഫോണുകളും ഫ്ലിപ്പ്കാര്‍ട്ട് വില്‍പ്പനയ്‌ക്കെത്തിക്കും.

32,999 രൂപ വിലയുള്ള ഷവോമിയുടെ പുതിയ എംഐ മിക്‌സ് 2 സ്മാര്‍ട്‌ഫോണ്‍ 29,999 രൂപയ്ക്ക് ലഭ്യമാവും. 300 രൂപയുടെ എക്‌സ്‌ചേയ്ഞ്ച് ഓഫറും ലഭ്യമാണ്. ഓപ്പോ എഫ്3 11,990 രൂപയ്ക്കും ഓണര്‍ 9ഐ 14,999 രൂപയ്ക്കും വിവോ വി7 16,990 രൂപയ്ക്കും വില്‍പനയ്‌ക്കെത്തും.

റെഡ്മി നോട്ട് ഫോര്‍, ഓണര്‍ ലൈറ്റ്, ലെനോവോ കെ8 പ്ലസ്, സ്മാര്‍ട്രോണ്‍ ടി ഫോണ്‍ പി അടക്കമുള്ള ബജറ്റ് സ്മാര്‍ട്‌ഫോണുകളും വില്‍പനയ്‌ക്കെത്തുന്നുണ്ട്.

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top