Home / Tech / വമ്പന്‍ ഓഫറുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും നേര്‍ക്കുനേര്‍; മേള അടുത്തയാഴ്ച
വമ്പന്‍ ഓഫറുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും നേര്‍ക്കുനേര്‍; മേള അടുത്തയാഴ്ച

വമ്പന്‍ ഓഫറുമായി ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും നേര്‍ക്കുനേര്‍; മേള അടുത്തയാഴ്ച

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും വില്‍പ്പന മേളകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക്ക് ഡേ സെയില്‍ ജനുവരി 21 ആരംഭിച്ച് 23 ന് അവസാനിക്കും. 21 മുതല്‍ 24 വരെയാണ് ആമസോണിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. ഇത്തവണയും ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളും നൂറുകണക്കിന് ഓഫറുകളുമായാണ് ഇരു സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്. ഇവ എങ്ങിനെ എല്ലാം എന്ന് നോക്കാം.

ആമസോണ്‍ നല്‍കുന്ന വിലക്കിഴിവ് 

മൊബൈല്‍ ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെയാണ് ആമസോണ്‍ വിലക്കിഴിവ് നല്‍കുന്നത്. 60ല്‍ അധികം ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍, 40 ല്‍ അധികം മറ്റ് ബ്രാന്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങല്‍, 300ല്‍ അധികം ഓഫറുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉണ്ടാവും

മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പ്പങ്ങള്‍ക്ക് 55 ശതമാനം വരെയാണ് വിലക്കിഴിവുള്ളത്. നൂറിലധികം ബ്രാന്‍ഡുകളും നാലായിരത്തിലധികം ഉല്‍പ്പന്നങ്ങളും ഈ വിഭാഗത്തില്‍ വില്‍പ്പനയ്‌ക്കെത്തും. 300ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ലഭ്യമാവും. കൂടാതെ 500 ല്‍ അധികം എക്‌സ്‌ചേയ്ഞ്ച് ഓഫറുകളുമുണ്ട്.

ഗൃഹോപകരണങ്ങള്‍ക്ക് 50 ശതമാനം വരെയാണ് വിലക്കിഴിവ്. നൂറിലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 40,000ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാവും. 1000 ല്‍ അധികം എക്‌സ്‌ചേയ്ഞ്ച് ഓഫറുകളും 90 ല്‍ അധികം പുതിയ ഉല്‍പ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തില്‍ ഉണ്ടാവും.

1000 ല്‍ അധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള നാല് ലക്ഷത്തിലധികം സ്റ്റൈലുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് ഫാഷന്‍ വിഭാഗത്തില്‍ വില്‍പ്പനയ്‌ക്കെത്തുക. 40 മുതല്‍ -80 ശതമാനം വരെയാണ് ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ വിലക്കിഴിവ് നല്‍കുന്നത്.

ഹോം/ഡൈനിങ് വിഭാഗത്തില്‍ 75 ശതമാനവും  നിത്യോപകയോഗ സാധനങ്ങള്‍ക്ക് 40 ശതമാനവും പുസ്തകം, വിനോദം വിഭാഗങ്ങളില്‍ 60 ശതമാനവും വരെയാണ് വിലക്കിഴിവുണ്ടാവുക.

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം അധിക ആനുകൂല്യവും. ആമസോണ്‍ പേ വഴി ഇടപാട് നടത്തുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും.

ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്ന വിലക്കിഴിവ് 

ലാപ്‌ടോപ്പുകള്‍ ക്യാമറ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 80 ശതമാനം വിലക്കിഴിവാണ് ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നത്.

വസ്ത്രം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

വാഷിങ് മെഷീന്‍, ടിവി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ്  വിലക്കിഴിവുണ്ടാവുക.

അടുക്കള ഉപകരണങ്ങള്‍ക്കും മറ്റും 40 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവും.

സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, കായികം, പുസ്തകം, കളിപ്പാട്ടം തുടങ്ങിയവയ്ക്ക് 70 ശതമാനം വരെ വിലക്കിഴിവുണ്ടാവും.

ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സിറ്റി ബാങ്കിന്റെ പത്ത് ശതമാനം കാഷ്ബാക്ക് ഓഫറും ലഭിക്കും

Courtesy: Mathrubhumi News

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top