Home / Education / സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25-ന്

സിബിഎസ്ഇ പ്ലസ്ടു എക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25-ന്

കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: ചോദ്യക്കടലാസ് ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ. പരീക്ഷകളുടെ പുതിയ തീയതി പ്രഖ്യാപിച്ചു. 12-ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷ അടുത്തമാസം 25-നും പത്താം ക്ലാസ് പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തും. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപാണ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലും ഹരിയാനയിലും മാത്രമാണ് പത്താം ക്ലാസ് പരീക്ഷ നടത്തുക.  ഇവിടങ്ങളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പത്താം ക്ലാസ്  പരീക്ഷ വീണ്ടും നടത്തണമോ വേണ്ടയോ എന്നതില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

പത്താംക്ലാസിലെ കണക്കിന്റെയും പന്ത്രണ്ടാം ക്ലാസിലെ എക്കണോമിക്സിന്റെയും ചോദ്യക്കടലാസുകളാണ് ചോര്‍ന്നിരുന്നത്.

 

ന്യൂസ് ഡെസ്ക് , ന്യൂസ് ഫ്ലാഷ് 24X7

About Brikcom India

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top