Home / Health / ചക്കമരവും ചരിത്രവഴികളും

ചക്കമരവും ചരിത്രവഴികളും

 ചക്കയെക്കുറിച്ചുള്ള രേഖപ്പെടുത്തല്‍ 340 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച ‘ഹോര്‍ത്തൂസ് മലബാറിക്കൂസി’ലുണ്ട്. ആ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിലൊന്നാണ് ‘ചക്കമരം’!

 

ചക്ക അങ്ങനെ കേരളത്തിന്റെയും ഔദ്യോഗികഫലം ആയി. തമിഴ്‌നാട്ടില്‍ ചക്കയ്ക്ക് ഈ പദവി മുമ്പ് തന്നെ ലഭിച്ചതാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ ഔദ്യോഗികഫലവും ചക്കയാണ്. ലോകത്തെ തീറ്റിപ്പോറ്റുന്നതില്‍ ചക്കയ്ക്കും ഒരു പ്രധാന റോള്‍ വഹിക്കാനാകുമെന്ന ചിന്ത ശക്തിപ്രാപിക്കുന്ന സമയത്ത്, ചക്കയെ കേരളം ഇത്തരമൊരു പദവിയിലേക്ക് ഉയര്‍ത്തിയത് വളരെ അര്‍ഥവത്താണ്.

സസ്യങ്ങളെ ‘മെരുക്കി’ കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നിലവില്‍ ഭക്ഷ്യാവശ്യത്തിന് ഏതാണ്ട് 30,000 സസ്യയിനങ്ങളെ മനുഷ്യന്‍ ആശ്രയിക്കുന്നു. അതില്‍ ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്,ബാര്‍ലി എന്നിവയാണ് ആധുനികമനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത്. ഈ ഗണത്തിലേക്ക് എത്താനുള്ള യോഗ്യത ചക്കയ്ക്കുണ്ടെന്ന് പല വിദഗ്ധരും കരുതുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഫലമാണ് ചക്ക; ലോകത്തെ വൃക്ഷഫലങ്ങളില്‍ ഏറ്റവും വലുത്. ദരിദ്രരുടെയും പാവപ്പെട്ടവരുടെയും വിശപ്പടക്കാനുള്ള വിള എന്നല്ലാതെ, വലിയ പ്രധാന്യമൊന്നും അടുത്തകാലം വരെ ആരും ചക്കയ്ക്ക് നല്‍കിയിരുന്നില്ല.ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. ചക്ക ഉത്പന്നങ്ങളുടെ വിപണ നസാധ്യതകളും, ചക്കയുടെ ആരോഗ്യദായക ഗുണങ്ങളും വെളിപ്പെട്ടു തുടങ്ങിയതോടെ, ഏതാനും വര്‍ഷങ്ങളായി ചക്കയുടെ ജനപ്രീതി വര്‍ധിച്ചു. .

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കണക്ക് പ്രകാരം, കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ ചക്കയുടെ ഉപയോഗം കാര്യമായി വര്‍ധിച്ചു. വര്‍ഷം തോറും കേരളത്തില്‍ വിളയുന്ന ഏതാണ്ട് 38 കോടി ചക്കകളില്‍ 75 ശതമാനവും പാഴാവുകയായിരുന്നു പതിവ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാഴാക്കുന്നത് 50 ശതമാനമായി കുറഞ്ഞു 2018 മാര്‍ച്ച് 21ന് ചക്ക കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ, ചക്കകൃഷിയും ചക്കയുടെ ഉപയോഗവും വിപണനവും കൂടുല്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

 

ഹെൽത്ത് ഡെസ്ക് , നെസ് ഫ്ലാഷ് 24×7

 

About Brikcom India

Leave a Reply

Your email address will not be published. Required fields are marked *

*

Scroll To Top